വിഎസ് സര്‍ക്കാരിന്റെ കാലത്ത് ധനമന്ത്രി അനാവശ്യമായി ഫയലുകള്‍ പിടിച്ചു വെച്ചു: സി ദിവാകരന്‍

divakaran

തിരുവനന്തപുരം: വിഎസ് അച്യുദാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് ധനമന്ത്രി തോമസ് ഐസക്ക് അനാവശ്യമായി ഫയലുകള്‍ പിടിച്ചു വെയ്ക്കാറുണ്ടായിരുന്നുവെന്ന വെളിപ്പെടുത്തലുമായി മുന്‍ മന്ത്രി സി ദിവാകരന്‍ രംഗത്ത്.

ധനമന്ത്രിയ്ക്കെന്താ കൊമ്പുണ്ടോ എന്ന് വരെ തനിക്ക് ചോദിക്കേണ്ടി വന്നിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. വിഎസ് അധ്യക്ഷനായ ഭരണപരിഷ്‌കാര കമ്മീഷന്‍ എന്താണ് ചെയ്യുന്നതെന്നും ദിവാകരന്‍ ചോദിച്ചു. വിഎസ് സര്‍ക്കാരിന്റെ കാലത്ത് ധനമന്ത്രിയില്‍ നിന്നും സിപിഐ മന്ത്രിമാര്‍ക്ക് വേണ്ടത്ര പിന്തുണ കിട്ടിയില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

റവന്യുമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഡി സാജു അനുസ്മരണയോഗത്തില്‍ വെച്ചായിരുന്നു സി ദിവാകരന്റെ വിവാദ പരാമര്‍ശം.

Top