കൊച്ചി : കാനം രാജേന്ദ്രന് തെറ്റിദ്ധാരണയെന്ന് വിഎസ് അച്ച്യുതാനന്ദന്‍. വര്‍ഗസമരത്തെക്കുറിച്ച് താന്‍ പറഞ്ഞത് കാനം തെറ്റിദ്ധരിച്ചു. തന്റെ പ്രസ്താവന വനിതാ മതിലിന് എതിരല്ലെന്നും വിഎസ് പറഞ്ഞു. ശബരിമല സ്ത്രീ പ്രവേശനത്തെ പിന്തുണക്കുന്നതില്‍ കാനം പിന്നിലായി. മനസില്‍ മതില്‍ എന്ന ആശയം ശക്തമായി ഉണ്ടായത് കൊണ്ടാകാമെന്നും വിഎസ് അച്യുദാനന്തന്‍ പറഞ്ഞു.
വനിതാ മതിലിനെ വിമര്‍ശിച്ച് വിഎസ് അച്യുതാനന്ദനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. വനിതാ മതില്‍ തീരുമാനിച്ചത് ഇടതുമുന്നണിയാണെന്നും വി.എസ് ഇപ്പോഴും സിപിഐഎംകാരനെന്നാണ് വിശ്വാസമെന്നും വിഎസ് എടുത്ത നിലപാട് ശരിയാണോയെന്ന് അദ്ദേഹത്തോട് ചോദിക്കണമെന്നും കാനം പറഞ്ഞിരുന്നു.
എന്‍എസ്എസിനെയും കാനം രാജേന്ദ്രന്‍ വിമര്‍ശിച്ചു. നവോത്ഥാനം വേണോ വിമാചന സമരം വേണോയെന്ന് എന്‍എസ്എസ് തീരുമാനിക്കണമെന്നും കാനം കൂട്ടിച്ചേര്‍ത്തു.
ഹിന്ദുത്വവാദികളുടെ ആചാരങ്ങള്‍ പകര്‍ത്തലല്ല വര്‍ഗസമരമെന്നായിരുന്നു അച്യുതാനന്ദന്‍ വനിതാ മതിലിനെ എതിര്‍ത്ത് പറഞ്ഞിരുന്നത്. ജാതി സംഘടനകള്‍ക്കൊപ്പമുള്ള വര്‍ഗസമരം കമ്മ്യൂണിസ്റ്റ് വിപ്ലവമല്ലെന്നും വിഎസ് വ്യക്തമാക്കിയിരുന്നു.