വര്‍ഗീയതയ്‌ക്കെതിരെയുള്ള സമരമാണ് വനിതാ മതില്‍ ; വി എസിനെ തളളി കേന്ദ്ര കമ്മിറ്റി

ന്യൂഡല്‍ഹി : സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിനെതിരെ വി എസ് അച്യുതാനന്ദന്‍ രേഖപ്പെടുത്തിയ എതിര്‍പ്പ് സിപിഎം കേന്ദ്ര കമ്മിറ്റി തള്ളി. വര്‍ഗ സമരമല്ലെങ്കിലും വര്‍ഗീയതയ്‌ക്കെതിരെയുള്ള സമരമാണ് വനിതാ മതിലെന്നും കേന്ദ്ര കമ്മിറ്റി വ്യക്തമാക്കി.

ജാതി സംഘടനകളെ കൂടെ കൂട്ടി നവോത്ഥാന പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നതില്‍ വൈരുദ്ധ്യമുണ്ടെന്ന് നേരത്തെ
സി.പി.എം കേന്ദ്രനേതൃത്വത്തിന് അയച്ച കത്തില്‍ വി.എസ് വ്യക്തമാക്കിയിരുന്നു.

നവോത്ഥാനത്തിന്റെ പേരില്‍ പാര്‍ട്ടി നയങ്ങളില്‍ നിന്ന് വ്യതിചലിക്കുന്നത് ആത്മഹത്യാപരമാണ്. ആര്‍.എസ്.എസിനെ എതിര്‍ക്കുകയും അതേസമയം തന്നെ എസ് എൻ ഡി പിയെ കൂടെ നിര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യുന്നത് ശരിയല്ല. ഹിന്ദുത്വ ശക്തികളുടെ മുന്നേറ്റത്തെ രാഷ്രടീയമായും, സംഘടനാപരമായും കേരളത്തിലെ പാര്‍ട്ടി മറികടന്നിട്ടുണ്ടെന്നും വി.എസ് കത്തില്‍ ഓര്‍മ്മിപ്പിച്ചിരുന്നു.

ജനുവരി ഒന്നിന് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയാണ് വനിതാ മതില്‍ തീര്‍ക്കുക.

Top