VS Achuthanandan’s letter-speaker about office

തിരുവനന്തപുരം: ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനായ തനിക്ക് നിയമസഭയില്‍ നിയമപ്രകാരം ലഭിക്കേണ്ട സൗകര്യങ്ങള്‍ ലഭിക്കാത്തതില്‍ അതൃപ്തി അറിയിച്ച് വി.എസ്.അച്യുതാനന്ദന്‍.

നിയമസഭയിലെ മുതിര്‍ന്ന അംഗമായിട്ടു കൂടി തനിക്ക് വേണ്ടവിധമുള്ള പരിഗണന ലഭിക്കുന്നില്ലെന്ന പരാതിയും അദ്ദേഹം സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടി.

കാബിനറ്റ് പദവി ഉണ്ടായിട്ടും നിയമസഭയില്‍ പ്രത്യേക മുറി അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. വിശ്രമത്തിനും തന്റെ ഔദ്യോഗിക ചുമതലകള്‍ നിറവേറ്റാനും വേണ്ടിയാണ് നിയമസഭയില്‍ മുറി ആവശ്യപ്പെട്ടത്.

ഇക്കാര്യങ്ങള്‍ ശ്രദ്ധയില്‍ പെടുത്തിയിട്ടും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് വേണ്ട നടപടി ഉണ്ടായില്ലെന്നും വി.എസ് കത്തില്‍ പറഞ്ഞു.

വി.എസിന്റെ ഓഫീസ് ഐ.എം.ജിയില്‍ പ്രവര്‍ത്തനം ആരംഭിച്ചുവെന്ന് മുഖ്യന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വി.എസ് അതൃപ്തി പ്രകടിപ്പിച്ച് രംഗത്ത് വന്നത്.

ഓഫീസ് സെക്രട്ടേറിയറ്റിനുള്ളില്‍ തന്നെ വേണമെന്ന് വി.എസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു.

Top