അബുദാബി: ലോ അക്കാദമി വിഷയത്തില്‍ സര്‍ക്കാര്‍ ജാഗ്രത കാട്ടിയില്ലെന്ന് ഭരണ പരിഷ്‌ക്കാര കമ്മിഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍.
ലോ അക്കാദമി ഭൂമി പ്രശ്‌നം സംബന്ധിച്ച് സര്‍ക്കാര്‍ ഒരന്വേഷണവും നടത്താന്‍ തയ്യാറാവില്ലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിക്കുമ്പോള്‍ അന്വേഷണത്തിന് തയ്യാറായില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു.
റവന്യൂ മന്ത്രിക്ക് താന്‍ നല്‍കിയ രണ്ടു കത്തിലും നടപടി ഉണ്ടായില്ലെങ്കില്‍ നിയമപരമായി മുന്നോട്ടു പോകുമെന്നും വി എസ് പറഞ്ഞു.
സര്‍ക്കാര്‍ ഭൂമി ആരു കൈയ്യടക്കിയാലും അതു തിരിച്ചെടുക്കണം. ഇത് സര്‍ക്കാരിന്റെ പ്രാഥമിക ചുമതലയാണെന്നും വിഎസ് കൂട്ടിച്ചേര്‍ത്തു.