vs achuthananthan against-maoist hunting

തിരുവനന്തപുരം: നിലമ്പൂര്‍ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവം വ്യാജമാണെങ്കില്‍ നടപടി വേണമെന്ന് ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്.അച്യുതാനന്ദന്‍.

മുഖ്യമന്ത്രിക്കയച്ച കത്തിലാണ് വി.എസ് തന്റെ നിലപാട് അറിയിച്ചത്. മാവോയിസ്റ്റുകളെ കൊന്ന നടപടി തെറ്റാണ്, ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും വി.എസ് കത്തില്‍ ആവശ്യപ്പട്ടു.

തെറ്റായ ആശയപ്രചരണം നടത്തുന്നവരെ കൊല്ലരുത്. അവരുമായി ചര്‍ച്ചയാണ് വേണ്ടത്. ഇക്കാര്യം ഉന്നത നീതിപീഠംപോലും വ്യക്തമാക്കിയിട്ടുണ്ട്. പോലീസിന്റെ പ്രതിബദ്ധത വര്‍ധിപ്പിക്കാനാണ് ഇത് പറയുന്നതെന്നും വി.എസ് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

Top