തിരുവനന്തപുരം: കോടതികളില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക് നേരിടുന്ന സമയത്താണ് കേരളം അറുപതാം പിറന്നാള്‍ ആഘോഷിക്കുന്നതെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന്‍.
ചില അഭിഭാഷകരുടെ ദുഷ്പ്രവര്‍ത്തികള്‍ ജനാധിപത്യ വ്യവസ്ഥക്ക് കളങ്കം ഉണ്ടാക്കുന്നുവെന്ന് വി.എസ്. നിയമസഭയില്‍ പറഞ്ഞു.
നീതിയും ന്യായവും നടപ്പാക്കുന്നവര്‍ തന്നെ തടസമാകുന്നത് ശരിയല്ല. കോടതികളിലെ മാധ്യമവിലക്ക് അസംബന്ധമാണ്. ഇത് കേരളത്തിന് അപമാനമാണെന്നും നിയമസഭയില്‍ നടത്തിയ കേരളപ്പിറവി സന്ദേശ പ്രസംഗത്തില്‍ വി.എസ് അഭിപ്രായപ്പെട്ടു.
മാധ്യമ വിലക്ക് അവസാനിപ്പിക്കാന്‍ ചീഫ് ജസ്റ്റിസ്, ജനപ്രതിനിധികള്‍ ഉള്‍പ്പെടെ ഇടപെടണമെന്നും വി.എസ് പറഞ്ഞു.