vs achuthananthan on jishnu pranoys death

vs achuthanandan

കൊച്ചി: പാമ്പാടി നെഹ്‌റു കോളേജിലെ ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷണം വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍.

ജിഷ്ണുവിന്റെ വീട് സന്ദര്‍ശിക്കുമെന്നും ജിഷ്ണുവിന്റെ അച്ഛനമ്മമാര്‍ക്ക് പറയാനുള്ളത് കേള്‍ക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

മഹാരാജാസ് കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ച സംഭവത്തെ ന്യായീകരിക്കുന്നില്ലെന്നും വി.എസ് പറഞ്ഞു. എന്നാല്‍ വിദ്യാര്‍ഥികള്‍ അങ്ങനെ ചെയ്തത് എന്തിനെന്നു പരിശോധിക്കണമെന്നും വിഎസ് വ്യക്തമാക്കി.

Top