തിരുവനന്തപുരം : സംസ്ഥാന ഭരണ പരിഷ്‌കരണ കമ്മിഷന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് ചെയര്‍മാനും മുന്‍ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദന്റെ ചിത്രം പുറത്ത്.
ചെയര്‍മാനു പുറമെ മുന്‍ ചീഫ് സെക്രട്ടറിമാരായ സി.പി.നായര്‍, നീല ഗംഗാധരന്‍ എന്നിവര്‍ അംഗങ്ങളും മുന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി ഷീല തോമസ് മെംബര്‍ സെക്രട്ടറിയുമാണ്. ഈ 3 പേരുടെയും ഫോട്ടോകള്‍ വെബ്‌സൈറ്റില്‍ കൊടുത്തിട്ടുമുണ്ട്.
ലോക്‌സഭാ തിരഞ്ഞെടുപ്പു വേളയില്‍ വരെ വിഎസിന്റെ പടമായിരുന്നു വെബ്‌സൈറ്റില്‍ ഒന്നാമത്. വിഎസ് ഇപ്പോഴും ചെയര്‍മാന്‍ സ്ഥാനത്തുണ്ടെന്നും ചിത്രം ഒഴിവാക്കപ്പെട്ടതിനെക്കുറിച്ച് അറിയില്ലെന്നും കമ്മിഷന്‍ വൃത്തങ്ങള്‍ പറഞ്ഞു.