vs achuthananthan against pinaray vijayan

തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തില്‍ മുഖ്യമന്ത്രിയെ തള്ളി വിഎസ് അച്യുതാനന്ദന്‍.

അക്കാദമിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ നിലപാട് തെറ്റ്, അനര്‍ഹമായി ആരു ഭൂമി കൈവശം വച്ചാലും തിരിച്ചു പിടിക്കേണ്ടത് പ്രാഥമിക നടപടിയാണെന്നും വിഎസ് പറഞ്ഞു. എന്നാല്‍ ഭൂമി ഏറ്റെടുക്കേണ്ടതില്ലന്നാണ് മുഖ്യമന്ത്രി രാവിലെ പറഞ്ഞിരുന്നത്.

ലോ അക്കാദമിക്ക് സര്‍ക്കാര്‍ ഭൂമി നല്‍കിയതും ആ ഭൂമിയില്‍ നടന്നിട്ടുള്ള അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ പറ്റിയുമൊക്കെ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിഎസ് അച്യുതാനന്ദന്‍ റവന്യൂമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. വിഎസ് അങ്ങനെ ആവശ്യപ്പെട്ടിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് അത് ആവശ്യം മാത്രമാണെന്നായിരുന്നു പിണറായിയുടെ മറുപടി.

Top