vs achuthananthan support law college strike

vs achuthanandan

തിരുവനന്തപുരം: ലോ കോളേജില്‍ സമരം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കു പിന്തുണയുമായി വി.എസ്.അച്യുതാനന്ദന്‍ സമരവേദിയിലെത്തി. എസ്എഫ്‌ഐയുടെ സമരപ്പന്തലിലാണ് വിഎസ് സന്ദര്‍ശനം നടത്തിയത്.

ലോ അക്കാദമിയില്‍ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ തികച്ചും ന്യായമാണെന്നും അത് അംഗീകരിക്കുകതന്നെ വേണമെന്നും വിഎസ് അച്യൂതാനന്ദന്‍ പറഞ്ഞു.

ലോ അക്കാദമിയുടെ കൈവശമുള്ള ഭൂമി പിടിച്ചെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, ലോ കോളേജില്‍ വിദ്യാര്‍ഥികളെ മാനേജ്‌മെന്റ് പീഡിപ്പിക്കുകയാണെന്ന് ആരോപിച്ചും പ്രിന്‍സിപ്പലിന്റെ രാജി ആവശ്യപ്പെട്ടും വിദ്യാര്‍ഥി സംഘടനകള്‍ നടത്തുന്ന സമരം രണ്ടാഴ്ച പിന്നിട്ട സാഹചര്യത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നു.

വിദ്യാര്‍ഥി സംഘടനാ പ്രതിനിധികളുമായി മന്ത്രി സി.രവീന്ദ്രനാഥ് ഇന്നു വൈകിട്ടു നാലിനു ചര്‍ച്ച നടത്തും. അക്കാദമിയില്‍ സര്‍വകലാശാല ഉപസമിതി തിങ്കളാഴ്ച തുടങ്ങിയ തെളിവെടുപ്പു പൂര്‍ത്തിയായി. രേഖകളുടെ പരിശോധനയും ഹോസ്റ്റലിലെ ക്യാമറ ഉള്‍പ്പെടെ സംവിധാനങ്ങളുടെ പരിശോധനയും ഇന്നു നടത്തും.

Top