VS Achuthanathan – ldf – women protection

പെരുമ്പാവൂര്‍: എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍ സ്ത്രീസുരക്ഷയ്ക്കായി പ്രത്യേക വകുപ്പെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. സ്ത്രീകളുടെ നേതൃത്വത്തിലാവും വകുപ്പ് പ്രവര്‍ത്തിക്കുകയെന്നും വിഎസ് പറഞ്ഞു.

പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ വീട് സന്ദര്‍ശിക്കുന്നതിനിടയിലാണ് വിഎസിന്റെ പ്രസ്താവന. സര്‍ക്കാരിന്റെ കഴിവുകേടാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമെന്നും വിഎസ് പറഞ്ഞു.

Top