Vs againd Oommen Chandy

തിരുവനന്തപുരം: സോളാര്‍ കേസിലെ പുതിയ വെളിപ്പെടുത്തലോടെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ജനങ്ങള്‍ക്കു മുന്നില്‍ നഗ്നനായെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍.

ഉമ്മന്‍ ചാണ്ടിയുടെ പ്രസ്താവനകള്‍ ജനങ്ങളെ തെറ്റിധരിപ്പിക്കുന്നു. മുഖ്യമന്ത്രി നുണകള്‍ ആവര്‍ത്തിച്ച് പറയുകയാണ്. സരിതയുടെ വെളിപ്പെടുത്തല്‍ ഗൗരവകരമായി കാണണമെന്നും വി എസ് പറഞ്ഞു.

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ തുടരുന്നത് അപമാനകരമാണ്. മുഖ്യമന്ത്രിയെ പുറത്താക്കാന്‍ ഗവര്‍ണര്‍ ഇടപെടണമെന്നും വിഎസ് ആവശ്യപ്പെട്ടു.

സരിതയുടെ മൊഴി തിരുത്താന്‍ ഇടപെട്ട തമ്പാനൂര്‍ രവിയെ അറസ്റ്റ് ചെയ്യണം. സുധീരനും കള്ളന് കഞ്ഞിവയ്ക്കുന്നവനാണ്. പ്രത്യേക അന്വേഷണ സംഘവും തട്ടിപ്പ് സംഘമായി മാറിയെന്നും വിഎസ് ആരോപിച്ചു.

Top