തിരുവനന്തപുരം: കേന്ദ്ര സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി വിഎസ് അച്യുതാനന്ദന്‍ രംഗത്ത്.
അല്‍ഫോണ്‍സ് കണ്ണന്താനത്തിന് അപചയം സംഭവിച്ചുവെന്ന് വി.എസ് കുറ്റപ്പെടുത്തി.
ഇടത് സഹയാത്രികന്‍ ഫാസിസത്തിന്റെ ചട്ടുകമായി മാറാന്‍ പാടില്ലായിരുന്നു എന്നും ഫാസിസ്റ്റ് കൂടാരത്തിലെ സൗകര്യങ്ങള്‍ തേടി കണ്ണന്താനം പോയെന്നും അച്യുതാനന്ദന്‍ വിമര്‍ശിച്ചു.
കണ്ണന്താനത്തെ ബിജെപി കേന്ദ്ര മന്ത്രിയാക്കിയ പശ്ചാത്തലത്തിലായിരുന്നു മുതിര്‍ന്ന കമ്മ്യൂണിസ്റ്റിന്റെ പ്രതികരണം.
ഒപ്പം, സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ മേലില്‍ ഇടതുപക്ഷം ജാഗ്രത പുലര്‍ത്തണമെന്നും വിഎസ് ചൂണ്ടിക്കാട്ടി.
അതേസമയം, വിഎസിന് മറുപടിയുമായി അല്‍ഫോണ്‍സ് കണ്ണന്താനം രംഗത്തെത്തി.
വിഎസിന് പ്രായമായതുകൊണ്ട് പറയുന്നതൊന്നും കാര്യമാക്കേണ്ടതില്ലെന്ന് കണ്ണന്താനം പ്രതികരിച്ചു.
നല്ല വാക്ക് ഉപയോഗിക്കാന്‍ അദ്ദേഹത്തിന് അറിയാമെന്നും, കൂടുതല്‍ പ്രതികരിക്കാനില്ലെന്നും കണ്ണന്താനം പറഞ്ഞു.