VS against Kummanam

തിരുവനന്തപുരം: ക്ഷേത്രപരിസരങ്ങളില്‍ കച്ചവടം നടത്തുന്നതില്‍ നിന്നും മറ്റ് മതങ്ങളില്‍പ്പെട്ടവരെ ഒഴിവാക്കണമെന്ന കുമ്മനം രാജശേഖരന്റെ പ്രസ്താവന വര്‍ഗീയ കലാപമുണ്ടാക്കാനുള്ള ആഹ്വാനമാണെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍.

കുമ്മനത്തെ അധ്യക്ഷനാക്കിയത് വഴി ബിജെപി പൂര്‍ണമായും സംഘ്പരിവാറിന് കീഴ്‌പ്പെട്ടതായും വിഎസ് പറഞ്ഞു.

കേരളത്തിലും വര്‍ഗീയ ധ്രുവീകരണമാണ് ബിജെപി ലക്ഷ്യമിട്ടിരിക്കുന്നത്. ഉത്തരേന്ത്യന്‍ മാതൃകയില്‍ വര്‍ഗീയ ധ്രുവീകരണത്തിലൂടെ നേട്ടമുണ്ടാക്കാനുള്ള ബിജെപിയുടെ നീക്കം തീക്കളിയാണെന്നും വിഎസ് വ്യക്തമാക്കി.

Top