Vs against SFI

തിരുവനന്തപുരം: ടി.പി. ശ്രീനിവാസനെ ആക്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. കയ്യേറ്റത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാകണം. ഏതെങ്കിലും വ്യക്തികളെ ആക്രമിച്ചുകൊണ്ടല്ല, ഒരു നയത്തെ എതിര്‍ക്കേണ്ടതെന്നും വിഎസ് പറഞ്ഞു.

ഹയര്‍ സെക്കന്‍ഡറി ഡയറക്ടറായിരുന്ന കേശവേന്ദ്ര കുമാറിന്റെ മേല്‍ കരി ഓയില്‍ ഒഴിച്ച കെഎസ്!യുക്കാര്‍ക്കെതിരെയുള്ള കേസ് പിന്‍വലിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ടി.പി. ശ്രീനിവാസനു നേരെയുള്ള അതിക്രമത്തെ അപലപിക്കാന്‍ ധാര്‍മികമായി ഒരവകാശവുമില്ലെന്നും വിഎസ് പറഞ്ഞു.

ആഗോള വിദ്യാഭ്യാസ സമ്മേളനത്തിനു കോവളത്ത് എത്തിയപ്പോഴാണ് യുഎന്‍ മുന്‍ അംബാസഡറും ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനുമായ ടി.പി. ശ്രീനിവാസനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കൈയ്യേറ്റം ചെയ്തത്.

Top