VS against vigilance

തിരുവനന്തപുരം: വിജിലന്‍സിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ രംഗത്ത്. വിജിലന്‍സ് തട്ടിപ്പ് സംഘമായി മാറി. വിജിലന്‍സിനെ പിരിച്ചുവിടണമെന്നും വിഎസ് ആവശ്യപ്പെട്ടു.

വിജിലന്‍സിനെ സര്‍ക്കാര്‍ രാഷ്ട്രീയ ആയുധമാക്കുകയാണ്. മന്ത്രിമാരെ രക്ഷിക്കുക എന്ന ലക്ഷ്യം മാത്രമാണ് വിജിലന്‍സിനുള്ളത്.അഴിമതിക്കാരെ രക്ഷിക്കാനുള്ള ഉപകരണമായി വിജിലന്‍സ് മാറിയെന്നും വിഎസ് ചൂണ്ടിക്കാട്ടി..

വിജിലന്‍സ് ഡയറക്ടറാവേണ്ടത് എഡിജിപി റാങ്കിലുള്ള ഒരാളല്ല. വിജിലന്‍സ് ഡയറക്ടറായി ഡിജിപി റാങ്കിലുള്ളവര്‍ വേണമെന്നും വിഎസ് വ്യക്തമാക്കി.

Top