vs; aryadan and umman chandy resign

തിരുവനന്തപുരം: സോളാര്‍ കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കോടതി ഉത്തരവിട്ട സാഹചര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രി ആര്യാടന്‍ മുഹമ്മദും രാജി വയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍.

വലിയ പോക്കറ്റടിക്കാരന്‍ ചെറിയ പോക്കറ്റടിക്കാരന്റെ പോക്കറ്റടിച്ചതിന് സമാനമാണ് തട്ടിപ്പുകാരിയായ സരിതയെ മുഖ്യമന്ത്രി പറ്റിച്ചതെന്ന് വി.എസ് പരിഹസിച്ചു.

അധികാരത്തില്‍ ഇനിയും കടിച്ചു തൂങ്ങാതെ ഉമ്മന്‍ചാണ്ടി എത്രയും വേഗം രാജിവെക്കണമെന്ന് വി എസ് ആവശ്യപ്പെട്ടു കോഴയില്‍ പങ്കുപറ്റിയ മന്ത്രി ആര്യാടനും രാജിവെക്കണം.

കോണ്‍ഗ്രസുകാര്‍ കള്ളി എന്ന് വിളിച്ച സരിതയില്‍ നിന്ന് 2 കോടി രൂപ കൈപ്പറ്റിയെന്നാണ് ആരോപണം. സോളാര്‍ പദ്ധതി നടപ്പാക്കാമെന്ന് പറഞ്ഞാണ് സരിത മറ്റുള്ളവരില്‍നിന്ന് പണം തട്ടിയത്. ആ സരിതയെ തട്ടിച്ചയാളാണ് ഉമ്മന്‍ചാണ്ടിയെന്നും വി എസ് പറഞ്ഞു.

Top