ഒരു ലക്ഷം രൂപ നല്‍കി ജനപ്രതിനിധികള്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാതൃക കാണിക്കണമെന്ന് വി.എസ്.

തിരുവനന്തപുരം : പ്രളയത്തെ അതിജീവിക്കുന്നതിനായി സംസ്ഥാനത്തെ എല്ലാ എംപിമാരും എംഎല്‍എമാരും ചുരുങ്ങിയത് ഒരു ലക്ഷം രൂപയെങ്കിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കണമെന്ന് വി.എസ് അച്യുതാനന്ദന്‍.

ജനപ്രതിനിധികള്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാതൃക കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. വി.എസ്. ഒരു ലക്ഷം രൂപ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്തെ എല്ലാ ജനങ്ങളും തങ്ങളുടെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥനയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇതുവരെ 700ലേറെ കോടി രൂപ ലഭിച്ചതായി കണക്കുകള്‍ പുറത്ത് വന്നിരുന്നു.

സാലറി ചലഞ്ച് ഏറ്റെടുത്ത് ഒരു മാസത്തെ ശമ്പളം സംഭാവന നല്‍കിയാല്‍ പ്രളയക്കെടുതിയില്‍നിന്നു കേരളം കരകയറുമെന്ന് മുഖ്യമന്ത്രി ഞായറാഴ്ചയാണ് വ്യക്തമാക്കിയത്.

Top