ആലപ്പുഴ: സിപിഎം പാര്‍ട്ടി സമ്മേളനങ്ങളില്‍ തഴയപ്പെട്ട് മുതിര്‍ന്ന നേതാവ് വി.എസ് അച്യുതാനന്ദന്.
സിപിഎമ്മിന്റെ 14 ജില്ലാ സമ്മേളനങ്ങളിലും മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പങ്കെടുക്കുന്നുണ്ടെങ്കിലും വി.എസിനെ ഒരിടത്തു പോലും ക്ഷണിച്ചിട്ടില്ല.
അതേസമയം അച്യുതാനന്ദനെ ജില്ലാസമ്മേളനങ്ങളില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കിയെന്ന പരാതിയുമായി കേന്ദ്രനേതൃത്വത്തെ സമീപിക്കാനൊരുങ്ങുകയാണ് വി.എസ് അനുകൂലികള്‍.
സിപിഎം ജില്ലാസമ്മേളനങ്ങള്‍ക്ക് തുടക്കം കുറിച്ച വയനാട്, തൃശൂര്‍ ജില്ലാസമ്മേളനങ്ങളില്‍ വി.എസിനെ പൂര്‍ണമായി ഒഴിവാക്കി.
ആലപ്പുഴയില്‍ നടന്ന കഴിഞ്ഞ തവണത്തെ സംസ്ഥാന സമ്മേളനത്തില്‍ നിന്ന് വി.എസ് അച്യുതാനന്ദന് ഇറങ്ങിപ്പോയിരുന്നു. അത് ആ സമ്മേളനത്തിന്റെ നിറം കെടുത്തിയെന്നാണ് ഔദ്യോഗികപക്ഷം വിലയിരുത്തുന്നത്.