തിരുവനന്തപുരം: വി.എസിനെ വിമര്‍ശിച്ച് വീണ്ടും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വി.എസ് അഴിമതിരഹിത പ്രവര്‍ത്തനം തുടങ്ങേണ്ടത് സ്വന്തം വീട്ടില്‍ നിന്നാണെന്നും വി.എസിന്റെയും മക്കളുടെയും സാമ്പത്തികസ്ഥിതി പരിശോധിക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
വെള്ളാപ്പള്ളിയുടെ നേതൃത്വത്തില്‍ നടന്നുവരന്ന സമത്വ മുന്നേറ്റ യാത്ര ഇന്നു സമാപിക്കാനിരിക്കെയാണ് പുതിയ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.
അതേസമയം, എസ്എന്‍ഡിപി രൂപീകരിക്കാനിരിക്കുന്ന പുതിയ പാര്‍ട്ടിയില്‍ കാഴ്ചപ്പാടിനൊപ്പം നില്‍ക്കുന്നവരെ കൂടെ ചേര്‍ക്കുമെന്നും എല്‍ഡിഎഫ് യുഡിഎഫ് കക്ഷികളുമായി ചര്‍ച്ചയ്ക്കില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. സമത്വ മുന്നേറ്റ യാത്രയ്ക്കിടയില്‍ ചെയ്യാത്ത തെറ്റുകള്‍ക്ക് താന്‍ ക്രൂശിക്കപ്പെട്ടുവെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.
എസ്എന്‍ഡിപി രൂപീകരിക്കാനിരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും സംസ്ഥാന സെക്രട്ടേറിയറ്റും ഉണ്ടാകും. നേതൃത്വത്തിലേക്ക് താന്‍ വരണമോ വേണ്ടയോ എന്ന് പിന്നീട് തീരുമാനിക്കും. ഭാരതീയ ധര്‍മജനസേന എന്നതടക്കം മൂന്നുപേരുകളാണ് രാഷ്ട്രീയപാര്‍ട്ടിക്ക് നല്‍കുന്നതിനായി പരിഗണനയിലുള്ളതെന്നും വെള്ളാപ്പള്ളി പറഞ്ഞു.