തിരുവനന്തപുരം: മൈക്രോഫൈനാന്‍സ് അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ കോടതിയിലേക്ക്. തട്ടിപ്പ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വി.എസ് നേരത്തേ ആഭ്യന്തരമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. വിഷയത്തില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ നേരിട്ടെത്തി കേസ് ഫയല്‍ ചെയ്യാനൊരുങ്ങുന്നത്.
കേസില്‍ ഒന്നാം പ്രതി വെള്ളാപ്പള്ളി നടേശനായിരിക്കും. പിന്നാക്കക്ഷേമ വികസന കോര്‍പറേഷന്‍ ഉദ്യോഗസ്ഥരെയും പ്രതി ചേര്‍ക്കും.