Vs In Endosalphan strike

തിരുവനന്തപുരം: മൂന്നാര്‍ സമരത്തിന് ശേഷം സര്‍ക്കാരിനെ വിറപ്പിക്കാന്‍ വീണ്ടും വിഎസ് സമരരംഗത്തിറങ്ങുന്നു. എന്‍ഡോ സള്‍ഫാന്‍ പ്രശ്‌നത്തില്‍ ജനുവരി 26 ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വീടിനു മുന്നില്‍ നടത്തുന്ന പട്ടിണിസമരത്തിനാണ് വിഎസ് നേതൃത്വം നല്‍കുക. എന്‍ഡോസള്‍ഫാന്‍ സംയുക്തസമിതിയുടെ ആഭിമുഖ്യത്തിലാണ് സമരം.

ദുതിരബാധിതര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ ഇതുവരെ പാലിച്ചിട്ടില്ലെന്ന് വിഎസ് ആരോപിച്ചു.

മൂന്നാറില്‍ പൊമ്പിളൈ ഒരുമൈ നടത്തിയ അനിശ്ചിതകാല സമരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വിഎസ് സമരക്കാര്‍ക്കൊപ്പം കുത്തിയിരുന്ന് ഒമ്പത് മണിക്കൂര്‍ നടത്തിയ പ്രതിഷേധമാണ് മൂന്നാര്‍ സമരത്തിനെ ഒത്തുതീര്‍പ്പിലേക്ക് നയിച്ചത്.

Top