തൊടുപുഴ: പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനെതിരെ രൂക്ഷ വിമര്‍ശനവുമായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് രംഗത്ത്. വിവരദോഷികളുടെ ആള്‍രൂപമായി വി.എസ് മാറി. മൈക്രോ ഫിനാന്‍സിന്റെ പേരില്‍ ശുദ്ധ നുണകളാണ് വി.എസ് പ്രചരിപ്പിക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
അസത്യവും കുപ്രചരണങ്ങളും കൊണ്ട് വി.എസ് എസ്.എന്‍.ഡി.പിയേയും തന്നേയും അധിക്ഷേപിക്കുകയാണ്. ഇതിലും വലിയ വെടിക്കെട്ട് നടത്തിയ തന്നെ ഉടുക്ക് കൊട്ടി പേടിപ്പിക്കരുതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ഇടുക്കിയിലെ പട്ടയ വിതരണത്തിലെ അനീതി കണ്ടെത്തുന്നതിന് പ്രത്യേക ഏജന്‍സി വേണം. കാലാകാലങ്ങളായി ഒരു പ്രത്യേക മതവിഭാഗം ഇടുക്കിയിലെ ഭൂമി കൈപ്പിടിയിലാക്കിയിരിക്കയാണ്. ഭൂരിപക്ഷം വരുന്നത് ഹിന്ദുക്കളാണെങ്കിലും ഭൂസ്വത്ത് ഒരു പ്രത്യേക വിഭഗാക്കാരുടെ കൈയിലാണ്. പശ്ചിമഘട്ടം മുഴുവന്‍ കുരിശുകളെ കൊണ്ട് നിറഞ്ഞു. പശ്ചിമഘട്ട സംരക്ഷണത്തിന് ഇപ്പോള്‍ സഭ കനിയേണ്ട അവസ്ഥയിലാണ്. ഇതിനോടെല്ലാം നിലപാട് സ്വീകരിക്കേണ്ട ഇടതുപക്ഷവും മണിയാശാനും പള്ളിക്ക് മണി അടിച്ച് കീഴടങ്ങി. പള്ളി നിറുത്തിയ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കന്ന സിപി.എമ്മിനെ ഓര്‍ത്ത് പുച്ഛം തോന്നുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.