vs is like blistering monkey says vellappally natesan

കാസര്‍കോഡ്: കാലു പൊള്ളിയ കുരങ്ങിന്റെ അവസ്ഥയാണ് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

പാര്‍ട്ടിയില്‍ ശവമായി കിടന്ന വിഎസിനെ ഉയര്‍പ്പിച്ചത് താനാണ്. ജഡമായി കിടന്ന വിഎസിനെ ജനനേതാവാക്കിയതിന്റെ കാരണം സമത്വ മുന്നേറ്റ യാത്രയാണ്. തന്റെ പ്രവര്‍ത്തി കൊണ്ട് നേട്ടമുണ്ടായത് വിഎസിനാണ്. സമത്വമുന്നേറ്റ യാത്ര ജലസമാധിയാകുമെന്നത് അച്യുതാനന്ദന്റെ മോഹം മാത്രമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

എല്ലാവരും തന്നെ വളഞ്ഞിട്ട് വേട്ടയാടുകയാണ്. ആര്‍എസ്എസുകാരനാവാന്‍ തനിക്ക് ഒരിക്കലും കഴിയില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

Top