തിരുവനന്തപുരം: കെപിഎംജിക്കെതിരായ വിഎസ് അച്യുതാനന്ദന്റെ കത്ത് സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തില്‍ ചര്‍ച്ചയാകും. എന്നാല്‍ കെപിഎംജിയെ മാത്രം പഠനമേല്‍പ്പിക്കാനല്ല തീരുമാനമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി.
സൗജന്യമായി സേവനം നല്‍കാമെന്ന് പറഞ്ഞത് സ്വീരിക്കുകയാണ് ഇപ്പോള്‍ ചെയ്തത്. കേരളത്തിന്റെ പുനര്‍നിര്‍മ്മാണ കാര്യത്തില്‍ എല്ലാവരുടെയും അഭിപ്രായം കേള്‍ക്കും. ഇക്കാര്യത്തില്‍ തുറന്ന മനസ്സാണെന്ന് എസ്. രാമചന്ദ്രന്‍ പിള്ള പറഞ്ഞു.
കെപിഎംജി കമ്പനിയെ കേരളത്തിന്റെ പുനര്‍നിര്‍മ്മാണ പദ്ധതികളെക്കുറിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍, കെപിഎംജിയെ തെരഞ്ഞെടുത്ത തീരുമാനം പുന പരിശോധിക്കണമെന്നാണ് വിഎസ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സര്‍ക്കാര്‍ ഏജന്‍സികള്‍ തന്നെ പഠനം നടത്തണമെന്നും കെപിഎംജിയെ പോലെ ഒരു കമ്പനിയ ഏല്‍പ്പിച്ചത് കുത്തക നയമാണെന്നും വിഎസ് കത്തില്‍ ആരോപിക്കുന്നു.
പല രാജ്യങ്ങളും കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ കമ്പനിയാണ് കെപിഎംജി എന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു.