തിരുവനന്തപുരം: ഭരണപരിഷ്‌കാര കമ്മീഷന്റെ ഓഫീസ് സെക്രട്ടേറിയേറ്റ് അനക്‌സില്‍ വേണമെന്ന് വിഎസ് അച്യുതാനന്ദന്റെ ആവശ്യം സര്‍ക്കാര്‍ തള്ളി. ഓഫീസ് ഐഎംജിയില്‍ തന്നെ മതിയെന്ന് സര്‍ക്കാര്‍.
ഐഎംജിയില്‍ ഓഫീസ് തയാറാക്കാന്‍ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. എ.ജി ശശിധരന്‍ നായരെ പ്രൈവറ്റ് സെക്രട്ടറി ആക്കണമെന്ന് ആവശ്യവും സര്‍ക്കാര്‍ തള്ളി. ഇതേ തുടര്‍ന്ന് വിഎസ് കേന്ദ്ര നേതൃത്വത്തെ സമീപിച്ചു. .