തോമസ് ചാണ്ടി തുടരണമോയെന്ന് തീരുമാനിക്കേണ്ടത് പ്രമാണിമാരെന്ന് വി.എസ്

തിരുവനന്തപുരം :  ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ കയ്യേറ്റ വിഷയത്തില്‍ പ്രതികരണവുമായി വി.എസ് അച്യുതാനന്ദന്‍ രംഗത്ത്.

തോമസ് ചാണ്ടി തുടരണമോയെന്ന് തീരുമാനിക്കേണ്ടത് പ്രമാണിമാരാണ്, ചാണ്ടിയെ കൊണ്ടു നടക്കുന്നത് ഭൂഷണമായി പ്രമാണിമാര്‍ കരുതുന്നുവെന്നും വി.എസ് തുറന്നടിച്ചു.

അതേസമയം തോമസ് ചാണ്ടിയുടെ കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തീരുമാനം എടുക്കുമെന്നാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ പ്രതികരിച്ചത്.

എല്‍ഡിഎഫും മുഖ്യമന്ത്രിയും വിഷയം ചര്‍ച്ച ചെയ്യുമെന്നും ജി. സുധാകരന്‍ പറഞ്ഞിരുന്നു.

Top