തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. ഉമ്മന്‍ ചാണ്ടി പൊതുസമൂഹത്തോട് മാപ്പു പറയണമെന്നും വിഎസ് ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരണം. സരിതയുടെ ആരോപണങ്ങള്‍ അവിശ്വസിക്കേണ്ടതില്ല. മുഖ്യമന്ത്രിക്ക് നേരെ ഇതിന് മുമ്പും ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ആരോപണങ്ങള്‍ തെറ്റാണെങ്കില്‍ മുഖ്യമന്ത്രി അത് തെളിയിക്കണമെന്നും വിഎസ്. വ്യക്തമാക്കി.
തിരഞ്ഞെടുപ്പില്‍ നിന്ന് മാറിനില്‍ക്കുമെന്ന് ഹൈക്കമാന്‍ഡിനെ ഭീഷണിപ്പെടുത്തി ഇഷ്ടക്കാര്‍ക്ക് മുഖ്യമന്ത്രി സീറ്റ് വാങ്ങി നല്‍കിയെന്നും വി.എസ് ആരോപിച്ചു. മുഖ്യമന്ത്രിയും മറ്റുമന്ത്രിമാരും പൊതുജീവിതം മലിനപ്പെടുത്തിയവരാണ്. ജീവിതമാര്‍ഗത്തിനായി തന്നെ സമീപിച്ച സ്ത്രീയെ ദുരുപയോഗം ചെയ്ത മുഖ്യമന്ത്രിക്ക് തിരഞ്ഞെടുപ്പില്‍ തക്കതായ മറുപടി നല്‍കാന്‍ കേരളത്തിലെ സ്ത്രീ സമൂഹം തയ്യാറാകണെന്നും വിഎസ് ആവശ്യപ്പെട്ടു