vs-oommen chandy

തിരുവനന്തപുരം: നിലം നികത്തലുകളുമായി ബന്ധപ്പെട്ട വിവാദ ഉത്തരവുകള്‍ സര്‍ക്കാര്‍ റദ്ദാക്കിയത് കൈയോടെ പിടക്കപ്പെട്ടത് കൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. വോട്ടുകള്‍ ലക്ഷ്യം വെച്ച് ഒരു അപേക്ഷ പോലും വാങ്ങാതെയാണ് വേണ്ടപ്പെട്ടവര്‍ക്ക് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഭൂമിദാനം ചെയ്യുന്നതെന്നും വിഎസ് ആരോപിച്ചു.

ഇത്തരത്തില്‍ പാവപ്പെട്ടവര്‍ക്ക് ലഭിക്കേണ്ട നൂറുകണക്കിനേക്കര്‍ ഭൂമിയാണ് സര്‍ക്കാര്‍ വേറെ പലര്‍ക്കുമായി പതിച്ചുനല്‍കിയത്. സെക്രട്ടറിയേറ്റ് ആര്‍ക്കെങ്കിലും പതിച്ചുനല്‍കിയോ എന്നറിയണമെങ്കില്‍ അടുത്ത സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്നും വിഎസ് പറഞ്ഞു. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മിച്ചഭൂമിയായി ഏറ്റെടുക്കണമെന്ന് കരുതിയതാണ് പല നിലങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top