കോട്ടയം:മെത്രാന്‍കായല്‍ നികത്തുന്നതിനെതിരെ ശക്തമായ ജനരോഷമുയരണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. വന്‍കിട മുതലാളിമാര്‍ക്ക് വേണ്ടി വളഞ്ഞ വഴിയിലുടെ കായല്‍ നികത്താനാണ് ഉമ്മന്‍ചാണ്ടി ശ്രമിക്കുന്നതെന്നും വിഎസ് പറഞ്ഞു.
ഏക്കര്‍കണക്കിന് കായല്‍ നിലമാണ് ഇത്തരത്തില്‍ നികത്താന്‍ അനുമതി നല്‍കിയിരിക്കുന്നത്. അതും സര്‍ക്കാരിന്റെ കാലാവധി കഴിഞ്ഞ സാഹചര്യത്തിലാണ് ചട്ടം മറികടന്ന് അനുമതി നല്‍കിയിട്ടുള്ളത്. കായല്‍ നികത്തുന്നത് ഒരിക്കലും അനുവദിക്കാനാകില്ല. കായല്‍ നികത്തുന്നതിനെതിരെ പൊതുജനം ശക്തമായി മുന്നോട്ട് വരണമെന്നും വി എസ് പറഞ്ഞു.