തിരുവനന്തപുരം: വി.എസ് അച്യുതാനന്ദനുമായി നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി. രാവിലെ ഒമ്പതു മണിയോടെ കന്റോണ്‍മെന്റ് ഹൗസിലെത്തിയാണ് വി.എസിനെ പിണറായി കണ്ടത്. അടച്ചിട്ട മുറിയില്‍ അര മണിക്കൂറോളം ഇരുവരും ചര്‍ച്ച നടത്തി. കൂടിക്കാഴ്ചയില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പങ്കെടുത്തു.
വലിയ അനുഭവ സമ്പത്തുള്ള വി.എസില്‍ നിന്ന് ഉപദേശം സ്വീകരിക്കാനാണ് എത്തിയതെന്ന് കൂടിക്കാഴ്ചക്ക് ശേഷം പിണറായി മാധ്യമങ്ങളോട് പറഞ്ഞു. അദ്ദേഹത്തില്‍ നിന്ന് നിരവധി കാര്യങ്ങള്‍ പഠിക്കാനുണ്ട്. അത് ഭരണത്തിന് ഗുണകരമാണെന്നും പിണറായി വ്യക്തമാക്കി.
വെള്ളിയാഴ്ച എകെജി സെന്ററിലേക്കു വി.എസിനെ വിളിച്ചുവരുത്തിയാണു പിണറായിയെ മുഖ്യമന്ത്രിയാക്കാനുള്ള സെക്രട്ടേറിയറ്റിന്റെ തീരുമാനം സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അറിയിച്ചത്.