VS ‘s position; Yechuri will say the decision: Pinarayi

തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദന് എന്ത് പദവി നല്‍കുമെന്ന കാര്യം പൊളിറ്റ് ബ്യൂറോ തീരുമാനിച്ച ശേഷം സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി അറിയിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ചര്‍ച്ചകള്‍ ക്രിയാത്മകമായിരിക്കുമെന്നും സര്‍ക്കാര്‍ എന്തെങ്കിലും തീരുമാനം എടുത്താല്‍ അറിയിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.ഡല്‍ഹിയില്‍ പ്രധാനമന്ത്രി അടക്കമുള്ളവരെ സന്ദര്‍ശിച്ച് തിരുവനന്തപുരത്ത് മടങ്ങിയെത്തിയ പിണറായി മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു.

നേരത്തെ വി.എസ്.അച്യുതാനന്ദന് എന്ത് പദവി നല്‍കണമെന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിച്ച് തീരുമാനം എടുക്കുമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞിരുന്നു.

ഈ വിഷയം പോളിറ്റ്ബ്യൂറോ അല്ല തീരുമാനിക്കേണ്ടതെന്നും പി.ബി യോഗത്തിനു ശേഷം യെച്ചൂരി മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. നിയമപരമായ പ്രശ്‌നങ്ങള്‍ കൂടി പരിഗണിച്ചാവും സംസ്ഥാന നേതൃത്വം വി.എസിന്റെ പദവി സംബന്ധിച്ച കാര്യത്തില്‍ തീരുമാനം എടുക്കുകയെന്നും യെച്ചൂരി വിശദീകരിച്ചു.

Top