VS ‘S statement about media ban

കോഴിക്കോട്: ജില്ലാക്കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെയുണ്ടായ പൊലീസ് നടപടി ന്യായീകരിക്കാനാവില്ലെന്നു വി.എസ്.അച്യുതാനന്ദന്‍.

കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നു ഡിജിപി ലോക്‌നാഥ് ബെഹറയോട് വിഎസ് ആവശ്യപ്പെട്ടു.

മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെയുണ്ടായ പൊലീസ് നടപടി അപലപനീയമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. സംഭവം വളരെ ഗൗരവമാണ്.

വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള മാധ്യമപ്രവര്‍ത്തകരുടെ സ്വാതന്ത്ര്യത്തിനുനേരെയുള്ള വെല്ലുവിളിയാണ് ഇപ്പോഴത്തെ സംഭവങ്ങള്‍. ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കുമേല്‍ നടപടിയെടുക്കണം.

ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിസഹായത പ്രകടിപ്പിക്കുന്നത് ശരിയല്ല. മുഖ്യമന്ത്രി കാഴ്ചക്കാരനാവാന്‍ പാടില്ല.

മാധ്യമപ്രവര്‍ത്തകര്‍ക്ക് കോടതി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള അവസരം ഒരുക്കിക്കൊടുക്കേണ്ട ഉത്തരവാദിത്തം മുഖ്യമന്ത്രിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇനിയെങ്കിലും ചുമതല നിര്‍വഹിക്കണമെന്നു കെ.മുരളീധരന്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ക്ക് ജോലി ചെയ്യാന്‍ കഴിയാത്തത് ഗുരുതര സാഹചര്യമാണ്.

അടിയന്തരമായി മുഖ്യമന്ത്രി വീണ്ടും യോഗം വിളിക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.

Top