തിരുവനന്തപുരം ലോ അക്കാദമി ഭൂമിയില്‍ കര്‍ശനപരിശോധന നടത്തണമെന്നാവശ്യപ്പെട്ട് വിഎസ് അച്യുതാനന്ദന്‍ റവന്യൂമന്ത്രിയ്ക്കു കത്തു നല്‍കി.
വിദ്യാഭ്യാസ ആവശ്യത്തിനാണ് സര്‍ക്കാര്‍ ഭൂമി നല്‍കിയത്. മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഭൂമി ഏറ്റെടുക്കണം. ഫ്‌ളാറ്റ് നിര്‍മാണം നിയമപരമാണോയെന്ന് പരിശോധിക്കണമെന്നും കത്തില്‍ പറയുന്നുണ്ട്.
ലോ അക്കാദമി ഭൂമിയെക്കുറിച്ചു ഇതുവരെ ആരും പരാതി നല്‍കിയില്ലെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ ഇന്നു വെളിപ്പെടുത്തിയിരുന്നു. പരാതി ലഭിച്ചാല്‍ അതേക്കുറിച്ച് അന്വേഷിക്കുമെന്നും മന്ത്രി പത്തനംതിട്ടയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. ഭൂമി വിവാദത്തേക്കാള്‍ പ്രഥമ പരിഗണന വിദ്യാഭ്യാസ പ്രശ്‌നം പരിഹരിക്കുന്നതിനാണെന്നും മന്ത്രി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വി.എസ് മന്ത്രിക്ക് കത്തു നല്‍കിയത്.