തൊടുപുഴ :സംസ്ഥാന സര്‍ക്കാരിന്റെ ഭരണം സാധാരണ ജനങ്ങള്‍ക്ക് ആശ്വാസവും പ്രതീക്ഷയും നല്‍കുന്നുവെന്ന് വിഎസ് അച്യുതനന്ദന്‍.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ ജനവിരുദ്ധ നടപടികള്‍ തിരുത്തി വരുന്ന സര്‍ക്കാര്‍ സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ നേഴ്‌സുമാരുടെയും ഡ്യൂട്ടി സമയം എട്ടു മണിക്കൂറായി നിജപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും വിഎസ് പറഞ്ഞു.
തൊടുപുഴയില്‍ കേരള ഗവണ്‍മെന്റ് നേഴ്‌സസ് അസോസിയേഷന്റെ 59ാമത് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം,
സാംസ്‌ക്കാരിക സമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. നാളെ നടക്കുന്ന സമാപന സമ്മേളനം ആരോഗ്യമന്ത്രി കെകെ ശൈലജ ഉദ്ഘാടനം ചെയ്യും.