തിരുവനന്തപുരം: കര്‍ഷക വായ്പകള്‍ക്കായുള്ള മൊറട്ടോറിയം നടപടികള്‍ വൈകിയതിനെതിരെ കൃഷിമന്ത്രി വി. എസ് സുനില്‍ കുമാര്‍ രംഗത്ത്.
കൃഷിവകുപ്പ് ഇറക്കേണ്ട ഉത്തരവുകളെല്ലാം ഇറക്കിയെന്നും മറ്റ് നടപടികള്‍ വൈകിയതിനു കാരണം ചീഫ് സെക്രട്ടറിയോട് ചോദിക്കണമെന്നും മന്ത്രിസഭാ തീരുമാനം വന്നാല്‍ ഉടന്‍ ഉത്തരവ് ഇറങ്ങേണ്ടതാണെന്നും എന്തുകൊണ്ട് അത് സംഭവിച്ചില്ലെന്ന് അറിയില്ലെന്നും മന്ത്രി പറഞ്ഞു.
48 മണിക്കൂറിനുള്ളില്‍ ഉത്തരവ് ഇറങ്ങേണ്ടതാണ്. എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കണം. കൃഷി വകുപ്പിന്റെ സ്‌പെഷ്യല്‍ സെക്രട്ടറി രത്തന്‍ ഘേല്‍ക്കറുടെ ഉത്തരവ് 7-3-2018 ന് തന്നെ ഇറങ്ങി. അതിനു ശേഷം എന്താണ് സംഭവിച്ചതെന്ന് അന്വേഷിച്ച് മാത്രമേ അറിയാന്‍ സാധിക്കൂ. മന്ത്രിസഭാ യോഗത്തിന്റെ തീരുമാനങ്ങളില്‍ ഉത്തരവിറക്കേണ്ടത് ചീഫ് സെക്രട്ടറിയാണ്. കര്‍ഷകര്‍ക്കോ മൊറട്ടോറിയം പ്രഖ്യാപിച്ചതിന്റെ ഗുണഭോക്താക്കള്‍ക്കോ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ല, മന്ത്രി വ്യക്തമാക്കി.