തൃശൂര്‍ പൂരം മുടങ്ങില്ല, എക്‌സിബിഷന്‍ നിയന്ത്രണങ്ങളോടെ നടക്കും; വി.എസ് സുനില്‍ കുമാര്‍

തൃശൂര്‍: തൃശൂര്‍ പൂരം മുടങ്ങില്ലെന്ന് മന്ത്രി വിഎസ് സുനില്‍ കുമാര്‍. സര്‍ക്കാര്‍ തീരുമാനം അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥരെ അനുവദിക്കില്ല. പൂരം എക്‌സിബിഷന്‍ നിയന്ത്രങ്ങളോടെ നടക്കും. അത് സംബന്ധിച്ച് സംഘാടകര്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ ചീഫ് സെക്രട്ടറി അംഗീകരിച്ചിട്ടുണ്ട്. എക്‌സിബിഷന് 200 പേര്‍ക്കെ അനുമതി നല്‍കൂവെന്ന തീരുമാനം അനുവദിക്കില്ലെന്നും മന്ത്രി പ്രതികരിച്ചു.

തൃശൂര്‍ പൂരം എക്‌സിബിഷന് നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ പൂരവും എക്‌സിബിഷനും ഉപേക്ഷിക്കുമെന്ന മുന്നറിയിപ്പുമായി സംഘാടക സമിതി രംഗത്തെത്തിയിരുന്നു. ആഴ്ച്ചകള്‍ നീണ്ട ചര്‍ച്ചക്കൊടുവിലാണ് പൂരവും എക്‌സിബിഷനും നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഇതനുസരിച്ച് എക്‌സിബിഷന്‍ ആരംഭിക്കാന്‍ നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് പുതിയ സാഹചര്യം ഉടലെടുത്തിരിക്കുന്നത്.

 

Top