കൊച്ചി:ഇന്നസെന്റ് ചേട്ടന്റെ പിറന്നാളാണെന്ന് ഇന്നലെ സോണറ്റിന്റെ പോസ്റ്റ് കണ്ടപ്പോഴാണ് അറിഞ്ഞത്. ആ പടം എനിക്ക് ഒരിക്കലും മറക്കാന്‍ പറ്റില്ല. ഓരോ സന്ദര്‍ഭങ്ങളിലും കൂടെയുള്ളവരെയെല്ലാം ചിരിപ്പിച്ചു പോയ ഇന്നസെന്റ് ചേട്ടന്‍ മരിക്കാത്ത ഓര്‍മ്മയാണെന്ന് വി എസ് സുനില്‍കുമാര്‍. അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ അദ്ദേഹത്തിന്റെ പിറന്നാള്‍ ദിനത്തില്‍ സോണറ്റ് പങ്കുവെച്ചപ്പോള്‍ തന്നെ വീണ്ടും പഴയ ഓര്‍മ്മകളിലേക്ക് കൊണ്ടുപോയെന്നും വി എസ് സുനില്‍ കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഇന്നലെ ഇന്നസെന്റിന്റെ ജന്മദിനത്തില്‍ മകന്‍ സോണറ്റ് പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പും ചിത്രവുമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. തുടര്‍ന്നാണ് ഫേസ്ബുക്ക് കുറിപ്പുമായി സുനില്‍കുമാര്‍ രംഗത്തെത്തിയത്.