തൃശൂര്‍: സംസ്ഥാനത്ത് കാര്‍ഷികോത്പ്പന്നങ്ങളുടെ സംഭരണത്തില്‍ വന്‍വര്‍ധനവ് ഉണ്ടായതായി കൃഷി മന്ത്രി വിഎസ് സുനില്‍കുമാര്‍. കഴിഞ്ഞ തവണത്തേതിനേക്കാള്‍ പത്തിരിട്ടി കാര്‍ഷികോത്പ്പന്നങ്ങള്‍ ഇത്തവണ സംഭരിക്കാനായെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ കര്‍ഷകര്‍ ഉത്പാദിപ്പിച്ച പച്ചക്കറികള്‍ പരമാവധി സംഭരിക്കാനായി. ഇവിടെ ലഭ്യമല്ലാത്ത പച്ചക്കറികള്‍ മാത്രമാണ് അന്യസംസ്ഥാനത്തു നിന്നും വാങ്ങിയത്. മിതമായ നിരക്കില്‍ ഇത് വിപണിയിലെത്തിച്ചതോടെ വിലക്കയറ്റം തടയാനായെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഓണം കഴിഞ്ഞാലും വിലക്കയറ്റം തടയാനുള്ള ഇടപെടല്‍ തുടരും. ഹോര്‍ട്ടികോര്‍പ്പ്, വിഎഫ്പിസികെ എന്നിവിടങ്ങളിലെ അനാവശ്യ തസ്തിക വെട്ടിച്ചുരുക്കി പുന:സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അമുല്‍ മോഡലില്‍ പച്ചക്കറി ക്ലസ്റ്ററുകളെ സംയോജിപ്പിക്കാനും ഹോര്‍ട്ടികോര്‍പ്പിന്റെ ഔട്ട്‌ലെറ്റുകളുടെ എണ്ണം 500 ആക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.