തൃശൂര്‍: കാര്‍ഷിക സര്‍വ്വകലാശാലയിലെ നിയമനവുമായി ബന്ധപ്പെട്ട ആരോപണങ്ങളെ തള്ളി കൃഷി മന്ത്രി വിഎസ് സുനില്‍കുമാര്‍. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അഴിമതിരഹിതമായ റിക്രൂട്ട്‌മെന്റ് സര്‍വ്വകലാശാലയില്‍ നടപ്പാക്കുമെന്നും സുനില്‍കുമാര്‍ പറഞ്ഞു.
നാളികേരം അന്യരാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന കേന്ദ്രനയം കേരളത്തിലെ നാളികേര കര്‍ഷകരെ തകര്‍ക്കുകയാണ്. വിവിധ സംസ്ഥാനങ്ങളിലെ കൃഷിമന്ത്രിമാരുടെ യോഗം വിളിച്ചു ചേര്‍ത്ത് കേന്ദ്രനയത്തിനെതിരെ കൂട്ടായ സമ്മര്‍ദ്ദം ചെലുത്തുമെന്നും മന്ത്രി പറഞ്ഞു.
കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ ന്യായവിലയ്ക്ക് ഏറ്റെടുക്കുന്നതിനും മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനുമായി നൂറ് കുടുംബശ്രീ യൂണിറ്റുകള്‍ ആരംഭിക്കും. സഹകരണ സ്ഥാപനങ്ങളിലൂടെ നെല്ല് പൂര്‍ണമായും സംഭരിച്ചുകൊണ്ട് മില്ലുടമകളുടെ ചൂഷണം പൂര്‍ണമായും അവസാനിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.