ഇടുക്കി: കര്‍ഷകരെ സഹായിക്കേണ്ട സ്ഥാപനങ്ങള്‍ ചുമതല നിര്‍വഹിക്കുന്നില്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് കൃഷിവകുപ്പ് മന്ത്രി വിഎസ് സുനില്‍കുമാര്‍.
വട്ടവട കാന്തല്ലൂര്‍മേഖലയിലെ കര്‍ഷകര്‍ക്ക് കൃഷി ഇറക്കുന്നതിന് ഇനി മുതല്‍ വട്ടിപ്പലിശക്കാരെ ആശ്രയിക്കേണ്ടിവരില്ല.
കൃഷിക്ക് സഹായം നല്‍കാന്‍ കേരള സര്‍ക്കാരിന് ഗണ്യമായ ഓഹരി പങ്കാളിത്തമുള്ള കേരള ഗ്രാമീണ്‍ബാങ്ക് 3 ലക്ഷം രൂപ വരെ വായ്പ നല്‍കും. ഇതിന് നാലു ശതമാനമാണ് പലിശ ഈടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കൃത്യമായി വായ്പ തിരിച്ചടയ്ക്കുന്ന കര്‍ഷകര്‍ക്ക് പലിശ തുക സര്‍ക്കാര്‍ സബ്‌സിഡി ആയി നല്‍കും. വട്ടവടയിലെ കര്‍ഷകരെ തമിഴ്‌നാട്ടിലെ വട്ടിപ്പലിശക്കാരില്‍ നിന്ന് മോചിപ്പിക്കാനായി തുടങ്ങിയ ഗ്രാമീണ്‍ ബാങ്കിന്റെ പുതിയ ശാഖ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.