തിരുവനന്തപുരം: മന്ത്രി വിഎസ് സുനില്‍ കുമാറിനെ ഫോണില്‍ വിളിച്ച് വധഭീഷണി മുഴക്കിയയാളെ കണ്ടെത്തി. ദുബായിലുള്ള തൃശൂര്‍ സ്വദേശി സുജീബാണ് ഭീഷണിപ്പെടുത്തിയത്. മന്ത്രിയുടെ അയല്‍വാസി കൂടിയായ ഇയാള്‍ തൃശൂര്‍ കോര്‍പ്പറേഷനില്‍ വിജയിച്ച എല്‍ഡിഎഫ് പ്രതിനിധികളെയും വിളിച്ചിരുന്നു.
മദ്യലഹരിയിലാണ് വിളിച്ചതെന്ന് സുജീബ് പറഞ്ഞതായാണ് വിവരം. ഇന്റര്‍നെറ്റ് കോളില്‍ നിന്നാണ് വധഭീഷണി ഉണ്ടായത്. ഇതു സംബന്ധിച്ച് ഡിജിപിക്ക് മന്ത്രി പരാതി നല്‍കിയിരുന്നു.