തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ കിസാന്‍ സമ്മാന്‍ നിധിയിലേക്ക് അര്‍ഹരായ കര്‍ഷകര്‍ക്ക് എപ്പോള്‍ വേണമെങ്കിലും അപേക്ഷിക്കാമെന്നും അപേക്ഷിക്കേണ്ട അവസാന തിയതി നാളെ അവസാനിക്കുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍
പദ്ധതിയില്‍ ഇതുവരെ ഒരു ലക്ഷത്തോളം പേര്‍ അപേക്ഷിച്ചിട്ടുണ്ട്. ഇവര്‍ക്കെല്ലാം ഫെബ്രുവരി 24 മുതല്‍ പദ്ധതിയുടെ ആദ്യഗഡു നല്‍കിത്തുടങ്ങുമെന്നും മന്ത്രി അറിയിച്ചു.
പദ്ധതിക്ക് അര്‍ഹരായ കര്‍ഷകരുടെ പട്ടിക തയ്യാറാക്കി കൃത്യസമയത്ത് തന്നെ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ വീഴ്ച വരുത്തിയെന്നും ഇതുമൂലം പദ്ധതിയുടെ ഗുണം കേരളത്തിലെ കര്‍ഷകര്‍ക്ക് ലഭിക്കില്ലെന്നുമാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടത്. എന്നാല്‍ ഇത്തരത്തിലുള്ള വാട്‌സാപ്പ് സന്ദേശങ്ങളും വ്യാജ വാര്‍ത്തകളും ജനം വിശ്വസിക്കരുതെന്നും അര്‍ഹരായ ഒരു കര്‍ഷകന് പോലും ആനുകൂല്യം ലഭിക്കാതിരിക്കില്ലെന്നും കൃഷിമന്ത്രി വ്യക്തമാക്കി.