പെരുമ്പാവൂര്‍: ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും പൊലീസും പറയുന്ന കാര്യങ്ങള്‍ അഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലെത്തി ജിഷയുടെ അമ്മയെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു വിഎസ്.
ഇത്ര ഭീകരമായ ഒരു സംഭവം നടന്നിട്ട് അതിനെ ഇത്രയും ദിവസം മൂടിവച്ചത് ഒരു തരത്തിലും അംഗീകരിക്കാനാകാത്ത കാര്യമാണ്. കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നത് തെമ്മാടിത്തരമാണ്. കഴിവുകെട്ട സര്‍ക്കാര്‍ ഉള്ളിടത്തോളം ഇത്തരം തെമ്മാടിത്തങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുമെന്നും വിഎസ് പറഞ്ഞു.
പുതിയ അന്വേഷണസംഘത്തെ നിയോഗിക്കണമെന്ന് വിഎസ് ആവശ്യപ്പെട്ടു. ഇപ്പോള്‍ നടക്കുന്ന അന്വേഷണം തൃപ്തികരമല്ല. ജനങ്ങളോടു ഉത്തരവാദിത്തമില്ലാത്ത ഒരു മുഖ്യമന്ത്രിയും സര്‍ക്കാരും ഭരിക്കുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടേയിരിക്കുമെന്നും വിഎസ് കൂട്ടിച്ചേര്‍ത്തു.