തിരുവനന്തപുരം: ചെറിയ ഇടവേളയ്ക്കു ശേഷം നിയമസഭ ചേര്‍ന്നപ്പോള്‍ സഭയുടെ സന്ദര്‍ശക ഗാലറിയില്‍ വി.എസ്.ഡി.പിയുടെ പ്രതിഷേധം. ജസ്റ്റിസ് ഹരിഹരന്‍ നായര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അട്ടിമറിച്ചെന്ന് ആരോപിച്ച് വി.എസ്.ഡി.പി ട്രഷറര്‍ അജോയ് പുന്നക്കാടും മകനും മറ്റു രണ്ടു പേരുമാണ് മുദ്രാവാക്യം വിളിച്ചത്.
ചോദ്യോത്തരവേളയ്ക്കു ശേഷം ശൂന്യവേള തുടങ്ങുന്നതിനിടെ ആയിരുന്നു സംഭവം. മുദ്രാവാക്യം വിളിച്ച മൂവരേയും വാച്ച് ആന്‍ഡ് വാര്‍ഡ് പിടികൂടി സഭയ്ക്ക് പുറത്തെത്തിച്ച് പൊലീസിന് കൈമാറി.
വൈകുണ്ഡസ്വാമിക്ക് സ്മൃതിമണ്ഡപം നിര്‍മ്മിക്കാന്‍ ഫണ്ട് അനുവദിക്കണം, നാടാര്‍ സംവരണം നടപ്പാക്കണമെന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. മുന്‍പ് മുഖ്യമന്ത്രിയുടെ വീടിന് മുന്നില്‍ നടത്തിയ കിടപ്പ് സമരത്തിന്റെ ഭാഗമായി, മുഖ്യമന്ത്രി ഉറപ്പു നല്‍കിയ 14 ആവശ്യങ്ങള്‍ നടപ്പാക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.