VS’s- reply to- Oommenchandy

കോട്ടയം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും തമ്മിലുള്ള ‘സൈബര്‍ യുദ്ധം’ കൊഴുക്കുന്നു. കംപ്യൂട്ടറിനെ എതിര്‍ത്തതും ഐടി മേഖലയില്‍ ഇടതുപക്ഷത്തിന്റെ ഇടപെടലിനെക്കുറിച്ചും കുറ്റപ്പെടുത്തിയ മുഖ്യമന്ത്രിക്ക് വിഎസിന്റെ മറുപടി.

‘ഉമ്മന്‍ ചാണ്ടിയുടെ പിന്‍കാല്‍ സല്യൂട്ട്’ തലക്കെട്ടോടെയാണ് വി.എസ്. അച്യുതാനന്ദന്‍ മറുപടി ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

28000 മലയാളികള്‍ക്ക് അഞ്ച് വര്‍ഷം കൊണ്ട് ജോലി ലഭിച്ച ഇന്‍ഫോപാര്‍ക്ക് ആക്രി വിലയ്ക്ക് സ്മാര്‍ട്ട് സിറ്റിക്ക് വിറ്റ് തുലയ്ക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇപ്പോഴത്തെ ഐ.ടി വികസനത്തെപ്പറ്റി വാചാലനാകുന്നതും താന്‍ വെബ്ബ് പേജ് തുടങ്ങിയതിനെ പരിഹസിക്കുന്നതും കാണ്ടാമൃഗത്തിനെക്കാല്‍ ചര്‍മശക്തി ഉള്ളത് കൊണ്ടാണെന്നും വി.എസ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഉമ്മന്‍ ചാണ്ടിയുടെ പിന്‍കാല്‍ കൊണ്ടുള്ള ഈ സല്യൂട്ട് ചെറുപ്പക്കാരോടുള്ള വെല്ലുവിളിയാണെന്നും ഉമ്മന്‍ ചാണ്ടിക്ക് എല്ലാറ്റിനും എന്ന പോലെ ഐ.ടിയും ഒരു ചരക്കാണെന്നും കത്തില്‍ ആരോപിക്കുന്നു.

Top