കൊച്ചി: ബ്രൂവറി വിഷയത്തില്‍ ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന് വി എസ് അച്യുതാനന്ദനെ ട്രോളി എംഎല്‍എ വിടി ബല്‍റാം. തന്റെ ഫേസ്ബുക്കിലൂടെയാണ് ബല്‍റാമിന്റെ പരിഹാസം. മലമ്പുഴ മണ്ഡലത്തിലെ എലപ്പുള്ളിയില്‍ വന്‍തോതില്‍ ജലചൂഷണത്തിനിടയാക്കുന്ന ബ്രൂവറിക്ക് സംസ്ഥാന ഗവണ്മെന്റ് അനുമതി നല്‍കിയതിനേക്കുറിച്ച് സ്ഥലം എംഎല്‍എയും ക്യാബിനറ്റ് റാങ്കുകാരനുമായ വിഎസ് അച്യുതാനന്ദന് എന്തെങ്കിലും പറഞ്ഞോ എന്നാണ് ബല്‍റാം ട്രോളിലൂടെ ചോദിക്കുന്നത്.
അതേസമയം, ബ്രൂവറിയില്‍ അപേക്ഷ കിട്ടിയാല്‍ ഇനിയും സര്‍ക്കാര്‍ പരിഗണിക്കുമെന്ന് വ്യവസായ മന്ത്രി ഇ.പി ജയരാജന് നേരത്തെ പറഞ്ഞിരുന്നു.
പുതിയ ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിച്ചതില്‍ തെറ്റില്ലെന്നും ചായക്കടയ്ക്ക് അപേക്ഷ കിട്ടിയാല്‍ പഞ്ചായത്തുകള്‍ പരിശോധിക്കാറില്ലേ, അതുപോലെ തന്നെയാണ് ഇക്കാര്യത്തില്‍ സര്‍ക്കാരുമെന്നും ജയരാജന് പറഞ്ഞു.