ബ്രൂവറി വിഷയം; വി എസിന്റെ നിലപാടിനെ സ്വാഗതം ചെയ്ത് വിടി ബല്‍റാം

Balram

തിരുവനന്തപുരം: ബ്രൂവറി വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്റെ നിലപാടിനെ സ്വാഗതം ചെയ്ത് എംഎല്‍എ വിടി ബല്‍റാം. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബല്‍റാമിന്റെ പ്രതികരണം.

‘മലമ്പുഴയുടെ ജനപ്രതിനിധി എന്ന നിലയില്‍ അല്‍പം വൈകിയാണെങ്കിലും ശക്തമായ നിലപാടാണ് അദ്ദേഹം ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കുന്ന പിണറായി സര്‍ക്കാരിന്റെ ഈ ജനദ്രോഹ നടപടിയെ ചെറുത്തു തോല്‍പ്പിക്കാന്‍ അദ്ദേഹം മുന്നില്‍ത്തന്നെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇനി നിലപാട് വ്യക്തമാക്കേണ്ടത് സ്ഥലം എം.പിയും ഡിവൈഎഫ്‌ഐ മുന്‍ അഖിലേന്ത്യാ പ്രസിഡണ്ടുമായ എം ബി രാജേഷാണ്’ ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

നേരത്തെ, വി എസ് ബ്രൂവറി വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കണമെന്ന് ബല്‍റാം പരിഹാസരൂപേണ ആവശ്യപ്പെട്ടിരുന്നു.

Top