കോഴിക്കോട്: കെപിസിസിയുടെ ജംബോ ഭാരവാഹി പട്ടികയെ ട്രോളി വി.ടി. ബല്‍റാം എം.എല്‍.എ. കുറച്ചുപേര്‍ മാത്രമുള്ള ഭാരവാഹി പട്ടിക സ്വപ്നം കാണാനെങ്കിലുമുള്ള അവകാശം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുമുണ്ടെന്നായിരുന്നു ബല്‍റാമിന്റെ പരിഹാസം.
ജംബോ പട്ടികയ്ക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ എതിര്‍പ്പ് ശക്തമായതിന് പിന്നാലെയാണ് ഭാരവാഹികളുടെ എണ്ണം എത്രയാകാമെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചത്.
പ്രസിഡന്റ്, രണ്ടു വര്‍ക്കിംഗ് പ്രസിഡന്റുമാര്‍ (നിര്‍ബ്ബന്ധമാണെങ്കില്‍), നാലു വൈസ് പ്രസിഡന്റുമാര്‍, 15 ജനറല്‍ സെക്രട്ടറിമാര്‍, 20 സെക്രട്ടറിമാര്‍, ട്രഷറര്‍ എന്നിവര്‍ ഉള്‍പ്പെടെ ആകെ 40-45 ഭാരവാഹികള്‍ മതിയെന്നാണ് ബല്‍റാമിന്റെ നിര്‍ദ്ദേശം. പുറമേ ഒരു 40 അംഗ എക്‌സിക്യൂട്ടീവ്, ഇങ്ങനെ ആകെ 80-85 പേര്‍ മതിയെന്നുമാണ് അദ്ദേഹം ഫെയ്‌സ് ബുക്കില്‍ കുറിച്ചത്.
ഫെയ്‌സ് ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം ഇങ്ങനെ
പ്രസിഡന്റ്
രണ്ട് വര്‍ക്കിംഗ് പ്രസിഡന്റുമാര്‍ (നിര്‍ബ്ബന്ധമാണെങ്കില്‍)
4 വൈസ് പ്രസിഡന്റുമാര്‍
15 ജനറല്‍ സെക്രട്ടറിമാര്‍
20 സെക്രട്ടറിമാര്‍
ട്രഷറര്‍
അങ്ങനെ ആകെ 40-45 ഭാരവാഹികള്‍
പുറമേ ഒരു 40 അംഗ എക്‌സിക്യൂട്ടീവ്
ആകെ 80-85 ആളുകള്‍.
അതില്‍ 20 ശതമാനമെങ്കിലും വനിതകള്‍. 30 ശതമാനം ചെറുപ്പക്കാര്‍. വിവിധ പ്രാതിനിധ്യങ്ങള്‍ സാമാന്യ മര്യാദയനുസരിച്ച്.
ഇങ്ങനെ ഒരു കിണാശ്ശേരി സ്വപ്നം കാണാനെങ്കിലും അവകാശം ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുമുണ്ട്.